‘മഹാ’ക്ക് പിന്നാലെ ‘ ബുള്‍ബുള്‍ ‘ ചുഴലിക്കാറ്റ് ; കേരളത്തില്‍ അടുത്ത രണ്ട് ദിവസം കനത്ത മഴക്ക് സാധ്യത

bulbul cyclone

ബംഗാള്‍ ഉല്‍ക്കടലിള്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം കൊണ്ടതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുള്‍ബുള്‍ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ശനിയാഴ്ച പുലര്‍ച്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം അടുത്ത രണ്ട് ദിവസങ്ങളില്‍ കേരളത്തില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ട്. 

മഴക്ക് സാധ്യതയുള്ള ഇടുക്കിയില്‍ വെള്ളിയാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഇടുക്കിയ്ക്ക് പുറമെ കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴ പെയ്യാനുള്ള സാധ്യത പരിഗണിച്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

Content Highlights: cyclone ‘bulbul’ to bring heavy rain in Kerala