പെട്രോള്‍ വില ഉയര്‍ന്നു, ഡീസല്‍ വില കുറഞ്ഞു

petrol price increased

സംസ്ഥാനത്ത് പെട്രോള്‍ വില കുതിച്ചുയരുന്നു. ലിറ്ററിന് 10 പൈസയാണ് കൂടിയത്. 76.712 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. പെട്രോള്‍ വിലയില്‍ തുടര്‍ച്ചായായി വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേ സമയം ഡീസല്‍ ലിറ്ററിന് ആറ് പൈസ കുറഞ്ഞു. 

70.827 രൂപയിലാണ് ഇന്ന് ഡീസല്‍ വില ആരംഭിച്ചത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി പെട്രോള്‍ വില വര്‍ധിക്കുന്നതായി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ പെട്രോളിന് 15 പൈസ കൂടിയിരുന്നു. ആഗോണ വിപണിയിലെ എണ്ണ വിലയിലുണ്ടായ വ്യതിയാനമാണ് ഇതിന് കാരണം. 

നേരത്തെ കേന്ദ്ര സര്‍ക്കാരിൻ്റെ ആദ്യ ബജറ്റിൽ എക്സൈസ് നികുതിയും സെസും വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ധനവില കുത്തനെ ഉയര്‍ന്നത്. ഇന്ധന നിരക്കിൽ ഒരു രൂപ വീതം എക്സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസുമാണ് കേന്ദ്ര സർക്കാർ ചുമത്തിയത്.

Content highlights; price of petrol and diesel in Kerala 

LEAVE A REPLY

Please enter your comment!
Please enter your name here