പെട്രോള്‍ വില 90 കടന്നു; കഴിഞ്ഞ എട്ടു മാസത്തിനിടെ കൂടിയത് 17രൂപയിലധികം രൂപ

Petrol, diesel prices hiked in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 36 പൈസയുമാണ് കൂട്ടിയത്. നാലു ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് ഒരു രൂപ 31 പൈസയും പെട്രോളിന് ഒരു രൂപ 19 പൈസയുമാണ് കൂട്ടിയത്.

തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 90.02 രൂപയും ഡീസലിന് 84.27 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 88.39 രൂപയായി.

കഴിഞ്ഞ എട്ടു മാസത്തിനിടെ 17രൂപയിലധികമാണ് എണ്ണക്കമ്പനികള്‍ ഇന്ധനവിലയില്‍ വര്‍ധനവ് നടത്തിയത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലിറ്ററിന് 80 രൂപ കടന്നത്.

Content Highlight: Petrol hike increases in Kerala