പ്രണയിച്ചതിൻറെ പേരിൽ ആൾക്കൂട്ട ആക്രമം; യുവാവ് ആത്മഹത്യ ചെയ്തു. കാമുകി വിഷം കഴിച്ച് ആശുപത്രിയിൽ 

mob lynching

മലപ്പുറത്ത് പ്രണയിച്ചതിൻറെ പേരിൽ ആൾക്കുട്ട ആക്രമണത്തിന് ഇരയായ യുവാവ് അത്മഹത്യ ചെയ്തതിന് പിന്നാലെ യുവാവിനെ പ്രണയിച്ചിരുന്ന പെൺക്കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടിയെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതുപ്പറമ്പ് പോട്ടിയിൽ വീട്ടിൽ ഹെെദരാലിയുടെ മകൻ ഷാഹിർ ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്. ഈ യുവതിയുമായി പ്രണയത്തിലായിരുന്നു ഷാഹിർ. യുവതിയുടെ ബന്ധുക്കള്‍  കഴിഞ്ഞ  ഞായറാഴ്ച  ഷാഹിറിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം സുഹ്യത്തിനോടൊപ്പം നബിദിന പരിപാടികള്‍ കാണാന്‍ പുതുപ്പറമ്പ് മൈതാനത്ത് എത്തിയ ഷാഹിറിന് ഒരു ഫോൺ കോൾ വരികയും പിന്നാലെ അവിടെ എത്തിയ സംഘം രണ്ട് മണിക്കൂർ തടഞ്ഞ് വച്ച് മർദ്ദിക്കുകയും ആയിരുന്നു. സഹോദരനെയും ശാരീരികമായി ആക്രമിച്ചു. പീന്നീട് വീട്ടിലെത്തിയ ഷാഹിർ വധഭീക്ഷണി ഉണ്ടെന്ന് പറഞ്ഞ് എല്ലാവരുടേയും മുന്നിൽ വച്ച് വിഷം എടുത്ത് കുടിക്കുകയായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here