വൺപ്ലസ് സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് അക്കൗണ്ട് പാസ്‌വേഡ് മാറ്റാൻ CERT-in നിർദ്ദേശം 

oneplus X

വൺപ്ലസ് സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് പാസ്‌വേഡ് മാറ്റാൻ നോഡൽ ഏജൻസിയായ CERT -in നിർദ്ദേശം. സൈബർ സുരക്ഷയിൽ വന്ന വീഴ്ചയാണ് ഇതിനു കാരണം. അടുത്തിടെ ഉണ്ടായ ഹാക്കിങിൽ രാജ്യത്തെ വൺപ്ലസ്  ഉപയോക്താക്കളുടെ ഡേറ്റകൾ ചോർന്നതായാണ് ഏജൻസി റിപ്പോർട്ട്.

പേര് വിലാസം ഇമെയിൽ തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് മറ്റു അക്കൗണ്ടുകളിലേക്ക് കയറാനും അവ ദുരുപയോഗം ചെയ്യാനും സാധിക്കും. എന്നാൽ പാസ്‌വേഡ് ഡേറ്റ ആക്സസ് ചെയ്തട്ടില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതെ സമയം തന്നെ ഉപയോക്താക്കളോട് പാസ്സ്‌വേർഡ് മാറ്റാൻ ഏജൻസി നിർദ്ദേശിക്കുകയും ചെയ്തു.

സിംഗപ്പൂരിൽ നിന്നുള്ള ആമസോൺ വെബ് സർവീസസ് ഇന്ത്യ സെർവറുകളിലേക്കു ഡേറ്റ മാറ്റുന്നതിനിടെയും വൺപ്ലസിനെതിരെ ഹാക്കിങ്  ശ്രമം നടന്നിട്ടുണ്ട്. 2018 ലേ ഡേറ്റാ ചോർത്തലിൽ 40,000 ഉപഭോക്താക്കളെയാണ് ബാധിച്ചത്. അന്ന് ബാങ്ക് കാർഡ് വിശദാംശങ്ങൾ വരെ ചോർന്നിരുന്നു.

കൗണ്ടർപോയിന്റ് റിസർച്ചിന്റെ മൂന്നാം പാദ ഡേറ്റ പ്രകാരം വൺപ്ലസ് അടുത്തിടെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ 35 ശതമാനം മാർക്കറ്റ് വിഹിതം നേടിയിരുന്നു. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ബന്ധപ്പെട്ട അധികാരികളുമായി പ്രവർത്തിക്കുമെന്ന് വൺപ്ലസ് അറിയിച്ചിട്ടുണ്ട്.

content highlight: one plus data leaked. CERT -in requested the users to change the account password

LEAVE A REPLY

Please enter your comment!
Please enter your name here