ഗാന്ധി ഘാതകന്‍ ഗോഡ്‌സേയുടെ ജന്മദിനം ആഘോഷിച്ച എട്ടു പേരെ ഗുജറാത്തിലെ സൂറത്തില്‍ അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ തീവ്രവാദി- ദേശഭക്തന്‍ വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം ആഘോഷങ്ങള്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആണെന്ന ആരോപണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംഘപരിവാറിലെ അഖില ഭാരതീയ ഹിന്ദു മഹാസഭയിലെ ആളുകളാണ് അറസ്റ്റിലായവര്‍. ഞായറാഴ്ച സൂറത്തിലെ ഒരു ക്ഷേത്ര പരിസരത്ത് ഗോഡ്‌സേയുടെ ചിത്രത്തിനു മുമ്പില്‍ വിളക്ക് കത്തിച്ച് ഭക്തിഗനങ്ങള്‍ ആലപിച്ച ഇവരുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഗാന്ധിജിയുടെ പൈതൃകത്തെ പിന്തുടരുന്നുവെന്നും ഗോഡ്‌സെയെ തള്ളിപ്പറയുന്നുവെന്നും ദേശീയ തലത്തില്‍ ബിജെപി ആവര്‍ത്തിക്കുമ്പോഴാണ് ഇത്തരമൊരു അറസ്റ്റ്.