സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്; തെളിവ് ലഭിച്ചതായി വിശദീകരണം

കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി കസ്റ്റംസ്. ഇതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ശിവശങ്കറിനെ കാക്കനാട് ജില്ലാ ജയിലിലെത്തി കസ്റ്റംസ് സംഘം അറസ്റ്റ് രേഖപ്പെടുത്തി.

എറണാകുളം സെഷന്‍സ് കോടതിയിാണ് ശിവശങ്കറിന്റെ അറസ്റ്റിന് അനുമതി നല്‍കിയത്. അറസ്റ്റ് രേഖപ്പെടുത്താന്‍ ഇന്നലെ കോടതി അനുമതി നല്‍കിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം, വിദേശത്തേക്ക് ഡോളര്‍ കടത്തിയ സംഭവത്തില്‍ സ്വപ്‌നയെയും സരിത്തിനെയും കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. യുഎഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും കുറ്റകൃത്യത്തിന് കൂട്ടു നിന്നെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

Content Highlight: Customs arrested M Sivasankar on Gold Smuggling case