കുരുക്ക് മുറുകുന്നു; ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്പീക്കര്‍ക്കെതിരായ കുരുക്ക് മുറുക്കാനൊരുങ്ങി കസ്റ്റംസ്. അടുത്തയാഴ്ച്ച സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മൊവി രേഖപ്പെടുത്താനാണ് കസ്റ്റംസിന്റെ തീരുമാനം. അനൗദ്യോഗികമായി വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.

കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നടപടി. സ്പീക്കര്‍ക്കായുള്ള ചോദ്യാവലിയടക്കം തയാറാക്കി കഴിഞ്ഞതായാണ് കസ്റ്റംസിന്റെ പ്രതികരണം.

Content Highlight: Customs to question Speaker P Sreeramakrishnan