സിപിഎമ്മിനെ സ്പർശിക്കുന്ന തരത്തിലുള്ള ഏത് അടിയന്തര പ്രമേയം വന്നാലും തള്ളുക എന്നത് സ്പീക്കറുടെ സ്ഥിരം ശൈലി; വിമർശിച്ച് രമേശ് ചെന്നിത്തല

ramesh chennithala against media survey

സിപിഎമ്മിനെ സ്പർശിക്കുന്ന തരത്തിലുള്ള ഏത് അടിയന്തര പ്രമേയം വന്നാലും അത് തള്ളുക എന്നത് സ്പീക്കറുടെ സ്ഥിരം ശൈലിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറെ നീക്കണമെന്നാവശ്യപെട്ട് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചതിൽ അപാകതയില്ലെന്ന് കേരളത്തിലെ ജനങ്ങൾക്കിപ്പോൾ ബോധ്യപെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.

ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ പോളിംങ് ഓഫീസറെ ഭീഷണിപെടുത്തിയ സംഭവം സഭയിൽ അവതരിപ്പിക്കാൻ എംഎൽഎ, എൻ.എ.നെല്ലിക്കുന്ന് അനുസരിച്ച് നോട്ടീസ് നല്‍കിയപ്പോള്‍ അത് നിഷേധിച്ചു. കൂടാതെ കണ്ണൂരിലെ മയ്യിൽ പഞ്ചായത്തിൽ പ്രകോപനപരമായ മുദ്രവാക്യം വിളിച്ച സംഭവത്തിൽ നോട്ടീസ് നൽകിയപ്പോൾ സിപിഎം പ്രവർത്തകരുടെ കാര്യമായതു കൊണ്ത് തന്നെ അതും നിഷേധിച്ചുവെന്നും ചെന്നിത്തല വ്യക്തമാക്കി.

സ്പീക്കറെ ആ പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപെട്ട് നൽകിയ പ്രമേയത്തെ സാധൂകരിക്കുന്ന രണ്ട് നടപടികളാണ് ഈ സഭാകാലത്ത് ഉണ്ടായതെന്ന് ചെന്നിത്തല പറഞ്ഞു. റൂള്‍ 15 തങ്ങളുടെ മൗലികമായ അവകാശമാണെന്ന് പറഞ്ഞ ചെന്നിത്തല മയ്യില്‍ സംഭവം ഉന്നയിക്കുന്നതിന് സ്പീക്കര്‍ എന്തിനാണ് തടസം നില്‍ക്കുന്നതെന്നും ചോദിച്ചു. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം 35ഓളം രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Content Highlights; Ramesh Chennithala against Speaker P. Sreeramakrishnan