മഹാപ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതല്ല; അമിക്കസ്‌ക്യൂറിയുടെ നിരീക്ഷണം വിചിത്രമെന്ന് ഡാം സേഫ്റ്റി ചെയര്‍മാന്‍

കേരളത്തിലുണ്ടായ മഹാപ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതാണെന്ന അമിക്കസ്‌ക്യൂറിയുടെ നിരീക്ഷണം വിചിത്രമെന്ന് ഡാം സേഫ്റ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയമായ പഠനം അല്ല. ഇക്കാര്യത്തില്‍ ജല കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഡാം സേഫ്റ്റി ചെയര്‍മാന്‍ സി എന്‍ രാമചന്ദ്രന്‍ പറയുന്നു. പ്രളയത്തിന്റെ ഉത്തരവാദിയെച്ചൊല്ലിയുള്ള ചര്‍ച്ച അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഡാമുകള്‍ വെള്ളം പിടിച്ചു നിര്‍ത്തിയില്ലായിരുന്നെങ്കില്‍ ഇതിലും വലിയ അപകടങ്ങള്‍ ഉണ്ടായേനെ ,ഡാമുകള്‍ തുറന്നു വിട്ടു ആളെ കൊന്നു എന്ന് പറയുന്നത് വെറും വിഡ്ഢിത്തം മാത്രമാണെന്നും ഡാം സേഫ്റ്റി ചെയര്‍മാന്‍ വിശദീകരിച്ചു.