രാജീവ് ഗാന്ധിയുടെ ഓര്‍മയില്‍ മകള്‍ പ്രിയങ്ക ഗാന്ധി. മുന്‍ പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ 28ാമത് ചരമവാര്‍ഷികമായ ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ പങ്കു വക്കുകയായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്റെ അച്ഛനോടൊപ്പം നില്‍ക്കുന്ന പഴയകാല ചിത്രത്തോടൊപ്പം പ്രശസ്ത ഹിന്ദി കവി ഹരിവംശ റായ് ബച്ചന്റെ ‘അഗ്നീപഥ്’ എന്ന കവിതയുടെ ഏതാനും വരികള്‍ പങ്കുവച്ചാണ് പ്രിയങ്ക അച്ഛന്റെ ഓര്‍മകളെ ട്വിറ്ററില്‍ കുറിച്ചത്.
‘നിങ്ങള്‍ എപ്പോഴും എന്റെ ഹീറോ ആയിരുക്കും.’ എന്നാണ് പ്രിയങ്ക എഴുതിയത്.
കഴിഞ്ഞ ദിവസം യുണൈറ്റഡ് പ്രൊഗ്രസിവ് അലയന്‍സ് ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ വീര്‍ ഭൂമിയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബേര്‍ട്ട് വദ്രയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവരും പുഷ്പാർച്ചന നത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ രാജീവ് ഗാന്ധിക്ക് ശ്രദ്ധാജ്ഞലി അർപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാജീവ് ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. നാവികസേനയുടെ കപ്പല്‍ സ്വകാര്യ ആവശ്യത്തിനായി രാജീവ് ഗാന്ധി ഉപയോഗിച്ചു എന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു മോദി ഉന്നയിച്ചിരുന്നത് മോദിയുടെ ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച് എല്‍.ടി.ടി.ഇ തീവ്രവാദികളാലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.