ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബി ഐസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. പിഎസ്എല്‍വിസി46 ആണ് റിസാറ്റ്-2 ബിയെ ഭ്രമണപഥത്തിലെത്തിച്ചത്. 615 കിലോയാണ് ഈ കൃത്രിമോപഗ്രഹത്തിന്റെ ഭാരം. ബുധനാഴ്ച രാവിലെ 5.30 യോടെയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. മേഖാവൃതമായ അന്തരീക്ഷത്തിലും എതിരെ വരുന്ന ശത്രുവിമാനങ്ങളെ തിരിച്ചറിയാന്‍ ശേഷിയുള്ള ചാര ഉപഗ്രഹമായ റിസാറ്റ്-2 ബിയുടെ പുറത്ത് 3.6 കിലോമീറ്റര്‍ മടക്കാന്‍ സാധിക്കുന്ന ഡിപ്ലോയബില് റെഡിയല്‍ റിബ് ആന്റിനയുണ്ട്. അഞ്ച് കൊല്ലത്തേക്ക് ആയുസ് പ്രതീക്ഷിക്കുന്ന ഉപഗ്രഹം അതിന്റെ എക്സ്ബാന്റ് റഡാര്‍ കാര്‍ഷിക, വനപരിപാലകന, ദുരന്ത നിവാരണ മേഖലകളില്‍ സേവനം നല്‍കും
2019ലെ ഐഎസ്ആര്‍ഒയുടെ മൂന്നാമത്തെ വിജയകരമായ വിക്ഷേപണമാണിത്. വിക്ഷേപിച്ച് 15 മിനിറ്റിനുള്ളില്‍ പിഎസ്എല്‍വി റിസാറ്റ്-2ബിയെ ചാക്രീയ ഭ്രമണപഥത്തിലെത്തിച്ചു. പലനിറത്തിലുള്ള ചിത്രങ്ങളും വളരെ അകലത്തിലുള്ള ചിത്രങ്ങളും പകര്‍ത്താനുള്ള പ്രത്യേക കഴിവ് റിസാറ്റ്-2ബിക്ക് ഉണ്ടെന്ന് ഐഎസ്ആര്‍ഒ ഗവേഷകര്‍ വ്യക്തമാക്കി. റിസാറ്റ്-ബിആര്‍1, റിസാറ്റ്-2ബിആര്‍2 എന്നി ക്ലോണുകള്‍ വരും മാസങ്ങളില്‍ നിക്ഷേപിക്കും.