വോട്ടെണ്ണി തുടങ്ങിയതു മുതൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണിതുടങ്ങിയപ്പോൾ നേരിയ വോട്ടുകളിൽ മാത്രമാണ് ഇടത് മുന്നിട്ട് നിന്നത്. എന്നാൽ വോട്ടെണ്ണൽ 15 ശതമാനം കഴിഞ്ഞതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം മാറി മറിയുന്ന കാഴ്ചയാണ് കാണുന്നത്. എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റമാണ്.
ലീഡ് നിലയിൽ ഏറ്റവും മുന്നിലുള്ളത് വയനാട് സ്ഥാർത്ഥി രാഹുൽ ഗാന്ധിയാണ്. മുപ്പതിനായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്. രണ്ടാം സ്ഥാനത്ത് കാസർകോട് മണ്ഡലം സ്ഥാർത്ഥി രാജ്മോഹൻ ഉണ്ണിത്താനാണ്. പതിനായിരത്തിലധികം വോട്ടുകൾക്ക് മുന്നിലുണ്ട്. എന്നാൽ എൻഡിഎ ഏറെ പ്രതീക്ഷ അർപ്പിച്ച തൃശ്ശൂർ, പത്തനംതിട്ട, തിരുവനന്തപുരത്തും മൂന്നാം സ്ഥാനത്ത് തുടരുകയാണ്.