ശബരിമല വിഷയം മാത്രം തെരഞ്ഞെടുപ്പ് തോല്‍വിയായി കണക്കാക്കാനാവില്ല; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് നേരിട്ട വന്‍ പരാജയത്തിന് കാരണം ശബരിമല മാത്രമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെരഞ്ഞെടുപ്പിലെ മോദിയുടെ വിജയത്തിന് പ്രധാന കാരണം പ്രതിപക്ഷത്തിന്റെ യോജിപ്പില്ലായ്മയാണ്. ബിജെപിക്കു ബദല്‍ കൊണ്ടു വരുന്നരില്‍ പരാജയപ്പെട്ടുവെന്നും കാനം അഭിപ്രായപ്പെട്ടു.

കേരളം അടക്കമുള്ള ശക്തി കേന്ദ്രങ്ങളിലെ തോല്‍വി സിപിഎം പോളിറ്റ് ബ്യൂറോ ഗൗരവത്തോടെയാണ് കാണുന്നത്. പരാജയത്തിലേക്കു നയിച്ച കാരണങ്ങള്‍ പരിശോധിക്കുകയും വിമര്‍ശനാത്മകമായി ചര്‍ച്ചയും ചെയ്യും.

ശബരിമല സ്ത്രീ പ്രവേശന വിഷയമാണോ കേരളത്തിലെ എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണമായതെന്ന് സംസ്ഥാന സമിതിയും കേന്ദ്രകമ്മിറ്റിയും പരിശോധിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.