കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിതിരെ എ പി അബ്ദുല്ലക്കുട്ടി. തനിക്കെതിരെ വീക്ഷണത്തില്‍ വന്ന ലേഖനം അംഗീകരിക്കാനാവില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ചിലര്‍ വ്യക്തി വിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. താന്‍ കോണ്‍ഗ്രസ്സുകാരനാണോ എന്ന് മുല്ലപ്പള്ളിയോട് ചോദിക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയില്‍ ചേരുന്ന കാര്യം സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന നേതാവ് വി.എം.സുധീരനെതിരെ രൂക്ഷവിമര്‍ശനവും അബ്ദുള്ളക്കുട്ടി ഉന്നയിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഇല്ലാതാക്കിയത് സുധീരനാണ്. രാഷ്ട്രീയത്തില്‍ ഒരു ആദര്‍ശവും ഇല്ലാത്ത ആളാണ് സുധീരനെന്നും അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചു. നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ വീക്ഷണം വിമര്‍ശിച്ചത്. രാഷ്ട്രീയ അഭയം നല്കിയ കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നു. ഇത്തരം അഞ്ചാംപത്തികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിക്ക് മംഗളപത്രം രചിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.