അബ്ദുല്ലക്കുട്ടി അധികാരമോഹിയായ ദേശാടനപക്ഷി: വിമർശിച്ച് വീക്ഷണം

ഫേസ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് എഴുതിയ മുന്‍ എംഎല്‍എ എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രം. അബ്ദുല്ലക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷിയാണെന്ന് വീക്ഷണം മുഖപത്രം പറയുന്നു. രാഷ്ട്രീയ അഭയം നല്‍കിയ കോണ്‍ഗ്രസിനെ തിരിച്ചുകൊത്തുകയാണ്. ഇത്തരം അഞ്ചാംപത്തികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും വീക്ഷണം രൂക്ഷമായി വിമര്‍ശിച്ചു.

അതേസമയം എ.പി അബ്ദുല്ലക്കുട്ടിയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന. കോണ്‍ഗ്രസ് അച്ചടക്ക നടപടി എടുത്തേക്കുമെന്ന വാര്‍ത്തക്കള്‍ക്ക് പിന്നാലെയാണ് എ.പി അബ്ദുല്ലക്കുട്ടിയെ പാര്‍ട്ടിയില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടങ്ങിയത്. എ.പി അബ്ദുല്ലക്കുട്ടി ഉള്‍പ്പടെയുള്ള എല്ലാ രാഷ്ട്രീയ നേതാക്കളേയും സ്വാഗതം ചെയ്യുന്നതായി കണ്ണുര്‍ ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ ഡിസിസിയുടെ പരാതിയില്‍ എ.പി അബ്ദുല്ലക്കുട്ടിയോട് കെപിസിസി വിശദീകരണം തേടും. അതിന് ശേഷമായിരിക്കും നടപടി.