ഇന്ത്യയില്‍ ജീവിച്ചിരുന്ന അവസാനത്തെ ഒറാങ്ങുട്ടാന്‍ ചത്തു; ഒറ്റയ്ക്ക് കഴിഞ്ഞത് 16 വര്‍ഷക്കാലം

നന്ദന്‍കാനന്‍ മൃഗശാലയില്‍ കഴിഞ്ഞിരുന്ന ബിന്നി എന്ന ഒറാങുട്ടാന്‍ യാത്രയായി. ഇന്ത്യയില്‍ ജീവിച്ചിരുന്ന അവസാനത്തെ ഒറാങ്ങുട്ടാനായിരുന്നു ബിന്നി. 41 വയസ്സുണ്ടായിരുന്ന ബിന്നി കുറേ നാളുകളായി അസുഖബാധിതയായിരുന്നു. വാര്‍ധക്യ സഹചമായ അസുഖത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി വെറ്റിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്ററിയിലെ വിദഗ്ദരുടെ ചികിത്സയിലായിരുന്നു ബിന്നി. കഴിഞ്ഞ ദിവസങ്ങളിലായി ശ്വാസസംബന്ധമായ പ്രശ്‌നങ്ങളും ബിന്നിയെ പിടിപ്പെട്ടിരുന്നു.

2003 നവംബര്‍ 20ന് പൂനെയിലെ രാജീവ് ഗാന്ധി മൃഗശാലയില്‍ നിന്നാണ് 25 വയസ്സുള്ള ബിന്നിയെ കൊണ്ടുവരുന്നത്. ഒറാങുട്ടന്‍മാര്‍ക്ക് 45 വയസ്സു വരെ ജീവിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.