എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ചുവെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ സുസജ്ജമാണെന്നും ആരോഗ്യ മന്ത്രി കെ. കെ ശൈലജ. ജനങ്ങൾ ഭയപ്പെടേണ്ടതില്ല. നിപയെന്ന് സംശയിക്കുന്ന ഘട്ടത്തില്‍ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ‘ബവറിന്‍’ മരുന്ന് ആവശ്യത്തിനുണ്ട്. ആവശ്യമായ മരുന്നുകൾ ആസ്ട്രേലിയയിൽ നിന്നെത്തിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചികിത്സയിൽ കഴിയുന്ന യുവാവുമായി സമ്പർക്കം പുലർത്തിയ നാല് പേർക്ക് പനി ബാധിച്ചിട്ടുണ്ട്. ഒരാളെ ഐസലേഷന്‍ വാര്‍ഡിലാക്കി. രണ്ടുപേരുടെയും സ്ഥിതി ഗുരുതരമല്ല. ആദ്യരോഗിയെ പരിചരിച്ച രണ്ടു നഴ്സുമാര്‍ക്കും പനി ബാധിച്ചു. ഇവര്‍ക്കും മരുന്ന് നല്‍കുന്നു. വവ്വാല്‍ ധാരാളമുള്ള പ്രദേശത്തുള്ളവര്‍ സൂക്ഷിക്കണം. വവ്വാല്‍ കടിച്ചതോ തുറന്നിരിക്കുന്നതോ ആയ ഭക്ഷണം കഴിക്കരുതെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.