നിപയുടെ ഉറവിടം ഇടുക്കിയല്ലെന്ന് ഡി.എം.ഒ

നിപയുടെ ഉറവിടം ഇടുക്കിയല്ലെന്ന് ഡി.എം.ഒ എന്‍. പ്രിയ. ജില്ലയില്‍ ഒരാള്‍ പോലും നിരീക്ഷണത്തിലില്ല. ഇടുക്കി, തൊടുപുഴ ജനറല്‍ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചു. മുന്നൊരുക്കങ്ങളും പരിശോധനകളും തുടരുമെന്നും ഇടുക്കി ഡി.എം.ഒ പറഞ്ഞു. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ രണ്ടാം ഘട്ടത്തിലാവും നടത്തുകയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും പറഞ്ഞു. ഇടുക്കിയാണ് രോഗത്തിന്‍റെ ഉറവിടമെന്ന് പറയാനാവില്ല. കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ ഇത്തരം കാര്യങ്ങള്‍ സ്ഥിരീകരിക്കാനാവുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.