മധുരയിൽ ബസ് മറിഞ്ഞ് മൂന്ന് പാലക്കാട് സ്വദേശികൾ മരിച്ചു

കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലക്കാട് നിന്ന് മധുരയിലേക്ക് വിനോദയാത്ര പോയ ബസ് മറിഞ്ഞ് മൂന്നു പേർ മരിച്ചു. 56 പേർക്ക് പരിക്കേറ്റു.
കൊടുവായൂർ സ്വദേശികളായ സരോജിനി (65), പെട്ടമ്മാൾ (68), കുനിശ്ശേരി സ്വദേശി നിഖില എന്നിവരാണ് മരിച്ചത്. പുലർച്ചെ 1.30നായിരുന്നു അപകടം. മധുരയിൽ എത്തുന്നതിന് മുമ്പായിരുന്നു അപകടമുണ്ടായത്. രണ്ട് ദിവസം മുന്‍പാണ് കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, കന്യാകുമാരി, രാമേശ്വരം, മധുര എന്നിവടങ്ങളിലേക്ക് വിനോദയാത്ര തിരിച്ചത്. മധുരയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു അപകടം.