നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ജില്ലയിലെ വിദ്യാലയങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം ജൂൺ 6 വ്യാഴാഴ്ച തന്നെ തുറക്കുമെന്നും എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ജില്ലയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിപ ലക്ഷണങ്ങൾ സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യാപകമായ മുൻ കരുതൽ സ്വീകരിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് ബുധനാഴ്ച രാവിലെ കളക്ട്രേറ്റിൽ ചേർന്ന ഉന്നതതല യോഗം വിലിയിരുത്തി. രോഗം വരാതിരിക്കാനും പടരാതിരിക്കാനും എല്ലാ വിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മധ്യവേനലവധിക്ക് ശേഷം ജില്ലയിലെ വിദ്യാലയങ്ങൾ ജൂൺ ആറിന് തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും കളക്ടർ വ്യക്തമാക്കി.