രണ്ട് വർഷത്തേക്ക് കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാമെന്ന് ഒളിംപ്യനും മുൻ കേന്ദ്ര മന്ത്രിയുമായ അസ്‌ലം ഷേർ ഖാൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്ക് ഷെർഖാൻ കത്തയച്ചു. മെയ് 27നാണ് രാഹുൽ ഗാന്ധിക്ക് ഷെർഖാൻ ഇത് സംബന്ധിച്ച് കത്തയക്കുന്നത്. താൻ അധ്യക്ഷ സ്ഥാനം ാെഴിയുകയാണെന്നും ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് നേരത്തെ തന്നെ നേതാക്കളോട് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷെർഖാൻ സന്നധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
മധ്യപ്രദേശിൽ നിന്ന് മത്സരിച്ച് ജയിച്ചു കേന്ദ്ര മന്ത്രിയായിട്ടുണ്ട്. 1997ൽ പാർട്ടി വിട്ട് ബിജെപിയിൽ എത്തിയ ഷെർഖാൻ രണ്ട് വർഷതിന് ശേഷം കോൺ്ഗ്രസിൽ തിരിച്ചെത്തുകയായിരുന്നു. 1975 ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമാണ് 65 കാരനായ ഒളിമ്പ്യൻ അസ്ലം ഷെർഖാൻ