ആരോപണങ്ങള്‍ നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ്

ന്യൂഡല്‍ഹി: അഴിമതി, ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന 12 കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് സര്‍ക്കുലര്‍ വഴി അറിയിപ്പ് നല്‍കി കേന്ദ്രം. പണം തട്ടിയെടുക്കല്‍, കൈക്കൂലി വാങ്ങല്‍, ലൈംഗികാരോപണം എന്നിവയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി. അഴിമതി ആരോപണം നേരിടുന്ന എട്ട് പേര്‍ സി.ബി.ഐ ഉദ്യോഗസ്ഥരുള്‍പ്പെടെ ചീഫ് കമ്മീഷണര്‍മാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ എന്നിവര്‍ക്കാണ് നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് നല്‍കിയത്.

ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്രയധികം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. ഐ.ടി ജോയിന്റ് കമ്മീഷണറും മുന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറുമായ ആശോക് അഗര്‍വാള്‍, നോയിഡയിലെ അപ്പീല്‍ കമ്മീഷണര്‍ എസ്.കെ ശ്രീവാസ്തവ, റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ ഹോമി രാജ് വൻശ് എന്നിവര്‍ ഇതില്‍ പ്രമുഖരാണ്.