നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്്ട്രപതി പരാമർശിച്ചതിന് പിന്നാലെ മുത്തലാഖ് ബിൽ വീണ്ടും ലോക്സഭയിൽ അവതരിപ്പിച്ചു. 10 ഓർഡിനൻസുകൾ അവതരിപ്പിക്കുന്നതിൻെറ കൂടെയാണ് മുത്തലാഖ് ബില്ലും ഇടംപിടിച്ചിരിക്കുന്നത്. ജമ്മുകശ്മീർ സംവരണത്തെ സംബന്ധിക്കുന്നതാണ് മറ്റൊരു പ്രധാന ബിൽ.
പാർലമന്റിന്റെ ആദ്യ സമ്മേളനത്തിൽ മുത്തലാഖ് ബിൽ അവതരിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ജൂൺ 12നായിരുന്നു ബില്ലിന് അംഗീകാരം നൽകിയത്. മോദി സർക്കാറിൻെറ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു മുത്തലാഖ് ബിൽ പാസാക്കുമെന്നത്.
കഴിഞ്ഞ ഡിസംബറിൽ മുത്തലാഖ് ബിൽ ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ രാജ്യസഭയിൽ ബിൽ പാസാക്കാനായില്ല. പ്രതിപക്ഷം യോജിച്ച് എതിർത്താൽ ഇക്കുറിയും മുത്തലാഖ് രാജ്യസഭയിൽ പാസാവില്ല.