കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. ത്രാല്‍, ബ്രാന്പതേരി മേഖലകളില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്നുള്ള വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നു തെരച്ചില്‍ നടത്തവേയാണ് ഏറ്റുമുട്ടലുണ്ടായത്.രാഷ്ട്രീയ റൈഫിള്‍സും എസ്ഒജിയും കാഷ്മീര്‍ പോലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.
ഇതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചടിച്ചെന്ന് പോലീസ് പറഞ്ഞു. മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല.കൂടുതല്‍ സേനാംഗങ്ങള്‍ എത്തിയിട്ടുണ്ട്. അതേസമയം, ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഇവിടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.