ജമ്മു കാശ്മീരിൽ പുറത്തുനിന്നുള്ളവർക്കും ഭൂമി വാങ്ങാം; നിയമ ഭേദഗതി കൊണ്ടുവന്നു

Centre notifies land law; anyone can now buy land in Jammu and Kashmir, Ladakh

ജമ്മു കാശ്മീരിൽ പുറത്തുനിന്നുള്ളവർക്കൂം ഭൂമി വാങ്ങാവുന്ന തരത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമഭേദഗതി കൊണ്ടുവന്നു. 1996ലെ ജമ്മു & കാശ്മീർ ലാൻഡ് റെവന്യു ആക്ട് ആണ് ആഭ്യന്തര മന്ത്രാലയം ഭേദഗതി ചെയ്തത്. ഇനി കൃഷിഭൂമി ഒഴികെയുള്ളവ ആർക്കും ജമ്മു കാശ്മീരിൽ വാങ്ങാം. കൃഷിഭൂമി ജമ്മു കാശ്മീരിലെ കർഷകർക്ക് മാത്രമെ കെെമാറാൻ കഴിയുകയുള്ളു. എന്നാൽ സർക്കാരിന് മറ്റു സംസ്ഥാനങ്ങളിലെ ആളുകൾക്ക് ഭൂമി കെെമാറാൻ അനുമതി നൽകാം. സ്ഥിരതാമസക്കാരുടെ പങ്കാളിയും സ്ഥിരതാമസക്കാരായി അംഗീകരിക്കപ്പെടും. 

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 നൊപ്പം സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് ഭൂമിയുടെ ക്രയവിക്രയത്തിനുള്ള അവകാശം വിലക്കിയിരുന്ന ആർട്ടിക്കിൾ 35എയും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. സംസ്ഥാന പദവി റദ്ദാക്കി ജമ്മു കാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തിരുന്നു.

content highlights: Centre notifies land law; anyone can now buy land in Jammu and Kashmir, Ladakh