കിഴക്കൻ ലഡാക്ക് മേഖലയിലെ ഇന്ത്യൻ സെെനികർക്ക് നവീകരിച്ച ജീവിത  സൗകര്യമേർപ്പെടുത്തി

Troops In Eastern Ladakh Get Upgraded Living Facilities, Heated Tents

കിഴക്കൻ ലഡാക്കിൽ വിന്യസിച്ചിട്ടുള്ള ഇന്ത്യൻ സെെനികർക്ക് നവീകരിച്ച ജീവിത   സൗകര്യമേർപ്പെടുത്തി. ശെെത്യകാലത്ത് വിന്യസിച്ചിരിക്കുന്ന സെെനികരുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനായി സെെനികർക്ക് നവീകരിച്ച ജീവിത   സൗകര്യങ്ങൾക്കുള്ള ക്രമീകരണം ഏർപ്പെടുത്തിയതായി ഇന്ത്യൻ സെെന്യം പ്രസ്താവനയിൽ അറിയിച്ചു. സ്മാർട്ട് ക്യാമ്പുകൾക്ക് പുറമെ വെെദ്യുതി, വെള്ളം, ചൂടാക്കുന്നതിനുള്ള സൗകര്യങ്ങൾ തുടങ്ങിയവും അത്യാധുനിക ജീവിത സൗകര്യങ്ങളും പുതുതായി ഒരുക്കിയിട്ടുണ്ട്.

മുൻ നിരയിൽ പ്രവർത്തിക്കുന്ന സെെനികരെ ചൂടായ കൂടാരങ്ങളിൽ പാർപ്പിക്കും. സെെനികരുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ചെെനയുമായുള്ള ഏറ്റുമുട്ടലുകളെ തുടർന്ന് സമീപകാലത്ത് ഏറെ വാർത്തകൾ സൃഷ്ടിച്ച മേഖല കൂടിയാണ് കിഴക്കൻ ലഡാക്ക്. പ്രദേശത്ത് ചെെനീസ് സെെനികർക്ക് ഒരുക്കിയ ശീതകാല സജ്ജീകരണങ്ങൾ ഒക്ടോബറിൽ ചെെനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. 

content highlights: Troops In Eastern Ladakh Get Upgraded Living Facilities, Heated Tents