ഇന്ത്യൻ സെെന്യം വെടിവെച്ചിട്ടില്ല, പ്രകോപനം ചെെനയുടേത്; ആരോപണം തള്ളി ഇന്ത്യ

India Thwarts New China Aggression, Holds Its Ground

കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സേന വെടിയുതിർത്തുവെന്ന ചെെനീസ് ആരോപണം തള്ളി ഇന്ത്യ. ഇന്ത്യൻ മേഖലയിലേക്ക് കടന്നുകറാൻ ശ്രമിച്ച ചെെനീസ് സെെന്യമാണ് ആകാശത്തേക്ക് വെടിവെച്ചതെന്ന് ഇന്ത്യ വ്യക്തമാക്കി. ചെെനയാണ് വെടിയുതിർത്തുകൊണ്ട് പ്രകോപനം സൃഷ്ടിച്ചതെന്നും  ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ച് രാജ്യന്തര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെെനയെന്നും ഇന്ത്യൻ സെെന്യം പ്രസ്താവനയിൽ പറഞ്ഞു. 

ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ സെെന്യം നിയന്ത്രണ രേഖ കടക്കുകയോ വെടിവയ്പ്പ് നടത്തുകയോ ചെയ്തിട്ടില്ലെന്നും സെെനിക വൃത്തകൾ അറിയിച്ചു. പാഗോങ് തടാകത്തിന് സമീപം റെയിൻ ലായിലാണ് തിങ്കളാഴ്ച രാത്രി സംഘർഷം ഉണ്ടായത്. 7000 ഇന്ത്യൻ സെെനികരാണ് ഈ മേഖലയിലുള്ളത്. ചെെനീസ് സേന ആകാശത്തേക്ക് വെടിവെച്ചെങ്കിലും ഇന്ത്യയുടെ ഭാഗത്തുനിന്ന്‌ പ്രകോപനം ഉണ്ടായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ സെെന്യം വ്യക്തമാക്കി. സെെനിക നയതന്ത്രതലത്തിലും രാഷ്ട്രീയമായും സമവായ ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ചെെനീസ് സെെന്യം ഉടമ്പടികൾ ലംഘിക്കുന്നത്.  

content highlights: India Thwarts New China Aggression, Holds Its Ground