ലഡാക്കിൽ നിന്നും ചെെനീസ് സെെനികനെ ഇന്ത്യൻ സുരക്ഷാസേന പിടികൂടി

Chinese army soldier captured in Ladakh's Demchok, was carrying military documents

ലഡാക്കിലെ അതിർത്തിക്ക് സമീപത്തുനിന്ന് ചെെനീസ് സെെനികനെ ഇന്ത്യൻ സുരക്ഷാസേന പിടികൂടി. ചുമാർ-ഡംചോക്ക് പ്രദേശത്ത് നിന്നാണ് സിവിൽ-സെെനിക രേഖകളുമായി ചെെനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സെെനികനെ പിടികൂടിയത്. ആറാം മൊട്ടറെെസ്ഡ് ഇൻഫൻ്ററി ഡിവിഷനിൽ നിന്നുള്ളയാളാണ് പിടിയിലായത്. അബദ്ധത്തിൽ ഇന്ത്യൻ പ്രദേശത്ത് പ്രവേശിച്ചതായിരിക്കാമെന്ന് സെെനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം സെെനികനെ ചെെനയ്ക്ക് കെെമാറുമെന്നാണ് റിപ്പോർട്ട്. മെയ് മുതൽ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചെെന സംഘർഷം നിലനിൽക്കുകയാണ്. അതിർത്തി സംഘർഷം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ നിരവധി തവണ സെെനിക, നയതന്ത്ര ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ പുനഃസ്ഥാപിക്കാനായിട്ടില്ല. 

content highlights: Chinese army soldier captured in Ladakh’s Demchok, was carrying military documents