കഴിഞ്ഞ നാലുവര്‍ഷത്തിലെ സൈനത്തിന്റെ ആധുനികവത്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ 2.37 ലക്ഷം കോടി രൂപ ചെലവഴിച്ചതായുള്ള കണക്കുകള്‍ പുറത്തുവിട്ടു. പ്രതിരോധ മന്ത്രി ശ്രീപദ് നായിക് രാജ്യസഭയിലാണ് കണക്കുകള്‍ വിശദീകരിച്ചത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി 149 പ്രതിരോധ ഇടപാടുകളിലാണ് ഒപ്പുവയ്ക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 91 കരാറുകള്‍ ഇന്ത്യന്‍ കമ്പനികളുമായും 58 കരാറുകള്‍ വിദേശ കമ്പനികളുമായും ആയിരുന്നു. സേനകള്‍ക്കാവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് വേണ്ടിയുള്ളതാണ് കരാറുകളെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.
2016-17 സാമ്പത്തിക വര്‍ഷം 69,280.16 കോടിയും 2017-18 വര്‍ഷത്തില്‍ 72,732.28 കോടിയുമാണ് കേന്ദ്രം ചെലവഴിച്ചിട്ടുള്ളത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 75,900.54 കോടി രൂപ ചെലവഴിക്കും. മെയ് മാസം വരെ 19,560.27 കോടി ഇതുവരെ ചെലവഴിച്ചുകഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. സേനകള്‍ക്കായി പുതിയ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങിയും പഴയ ആയുധങ്ങള്‍ പുതുക്കിയും ആധുനിക വത്കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.