ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവൃതസുനില്‍ സിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമയായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? നാളെ തീയറ്ററുകളിലെത്തും. ബിജു മേനോന് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി പ്രജിത്താണ്.
ഗ്രീന്‍ ടിവി എന്റര്‍ടെയ്നറിന്റെയും ഉര്‍വശി തീയറ്റേഴിസിന്റെയും ബാനറില്‍ രമാദേവി, സന്ദീപ് സേനന്, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയ സജീവ് പാഴൂര്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും കഥയും തിരക്കഥയും എഴുതിയത്. ഷാന്‍ രഹ്മാന്റെ സംഗീതം ഒരുക്കിയിരിക്കുന്നു.
ചിത്രത്തില്‍ കല്ലാശാരിയുടെ വേഷത്തില്‍ എത്തുന്ന ബിജു മേനോന്റെ സാധാരണക്കാരിയായ ഭാര്യയായാണ് സംവൃത എത്തുന്നത്. ഇവര്‍ക്കു പുറമെ അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന് എന്നിവരും അഭിനയിച്ചിരിക്കുന്നു.