ബിജു മേനോനും പാർവതിയും ഒന്നിക്കുന്നു; സാനു ജോൺ വർഗീസിൻ്റെ ആദ്യ ചിത്രം

Sanu John Varghese directorial debut starring Parvathy Thiruvothu and Biju Menon

പ്രശസ്ത ക്യാമറാമാനായ സാനു ജോൺ വർഗീസ് സംവിധായകനാകുന്ന സിനിമയിൽ ബിജു മേനോനും പാർവ്വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. ഹലാൽ ലവ് സ്റ്റോറിക്ക് ശേഷം ആഷിഖ് അബു നിർമ്മാണ പങ്കാളിയാവുന്ന ചിത്രം കൂടിയാണിത്. ഒപിഎം ഡ്രീം മില്ലും സന്തോഷ് കുരുവിളയുടെ മൂൺ ഷോട്ട് എൻ്റർടെയിൻമെൻ്റും ചേർന്നാണ് നിർമ്മാണം. കോട്ടയത്താണ് ചിത്രീകരണം.

യാക്സൺ ഗാരി പെരേര- നേഹാ നായർ ടീമാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ജി. ശ്രീനിവാസ റെഡ്ഡി ക്യാമറയും മഹേഷ് നാരായണൻ എഡിറ്റിംഗും ചെയ്യും. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. ചിത്രം അടുത്ത വർഷം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. കമൽഹാസൻ സംവിധാനം ചെയ്ത വിശ്വരൂപം, മഹേഷ് നാരായണൻ്റെ ടേക്ക് ഓഫ്, മാലിക്, ബിജോയ് നമ്പ്യാരുടെ വസീർ തുടങ്ങിയ ചിത്രങ്ങളുടെ ഛായഗ്രാഹകനായിരുന്നു സാനു ജോൺ വർഗീസ്. 

content highlights: Sanu John Varghese directorial debut starring Parvathy Thiruvothu and Biju Menon