പാര്‍വതി പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ്, കെട്ട കാലത്തിൻ്റെ പ്രതീക്ഷയാണ്; ഹരീഷ് പേരടി

നടി പാര്‍വതി തിരുവോത്തിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മല്‍സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെ  പാര്‍വതിയെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി. ധൈര്യവും സമരവുമാണ് പർവതിയെന്നും താൻ അടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവതിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ഹരീഷ് പേരടി വ്യക്തമാക്കി. മുഖം നോക്കാതെ നിലപാട് വ്യക്തമാക്കുന്ന പാര്‍വതിയെ മത്സരിപ്പിച്ചാല്‍ യുവതലമുറയുടെ വലിയ പിന്തുണ കിട്ടുമെന്നാണ് വിലയിരുത്തലെന്നും ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഡല്‍ഹിയില്‍ കര്‍ഷകസമരത്തെക്കുറിച്ച് ഈയിടെ പാര്‍വതി നടത്തിയ പ്രതികരണം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. കൂടാതെ താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിര ഉദ്‌ഘാടന ചടങ്ങിൽ ഭരണ സമിതിയിലെ വനിതാ താരങ്ങളെ ഇരുത്തിയില്ലെന്ന ആരോപണത്തിൽ പാർവതി പരോക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ്

ആരാണ് പാർവ്വതി?…ധൈര്യമാണ് പാർവ്വതി…സമരമാണ് പാർവ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവ്വതി…തിരുത്തലുകൾക്ക് തയ്യാറാവാൻ മനസ്സുള്ളവർക്ക് അദ്ധ്യാപികയാണ് പാർവ്വതി..അഭിപ്രായ വിത്യാസങ്ങൾ നിലനിർത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്കാരിക മുഖമാണ് പാർവ്വതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാർവ്വതി..പാർവ്വതി അടിമുടി രാഷ്ട്രീയമാണ്…

content highlights: Hareesh Peradi praises Parvathy Thiruvothu