പാര്‍വതിയും മമ്മൂട്ടിയും ഒന്നിക്കുന്നു; പുഴു ടൈറ്റില്‍ പോസ്റ്റര്‍

മമ്മൂട്ടിയും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുഴു എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. റത്തീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ മമ്മൂട്ടിയുടെ സന്തതസഹചാരി കൂടിയായ എസ്. ജോര്‍ജ്ജാണ് പുഴു നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ സഹനിര്‍മ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രവുമാണ് പുഴു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് വിതരണം. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് സിനിമ പ്രഖ്യാപിച്ചത്. മമ്മൂട്ടി ആദ്യമായി ഒരു വനിതാ സംവിധായികയുടെ ചിത്രത്തില്‍ നായകനാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. എസ് ക്യൂബ് നിര്‍മ്മിച്ച ഉയരേ എന്ന സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു റത്തീന. 

May be an image of text that says 'ATABIANIAS WAYFARER FILMS & CYN-CYL CELLULOID PRESENTS మసల CYN-CILICIBLULOID TLLULOID MAMMOOTTY PARVATHY THIRUVOTHU പുഴു IN DIRECTED BY RATHEENA PRODUCED BY S.GEORGE PRODUCERS RENISH ABOULKHADER, RAJESH KRISHNA, SHYAM MOHAN SCREENPLAY HARSHAD, SHARFU, SUHAS STORY HARSHAD DOP THENI ESHWAR EDIT DEEPU JOSEPH MUSIC JAKES BEJOY MANU JAGADH SOUND VISHNU GOVIND SREESHANKAR PROJECT DESIGN BADHUSHA COSTUME SAMEERA SANEESH MAEUP AMAL CHANDRAN, S.GEORGE STILLS SREENATH UNNIKRISHNAN PUBLICITY DESIGNS ANAND RAJENDRAN WAYFARER FILMS RELEASE'

ഉണ്ടക്ക് ശേഷം ഹര്‍ഷാദും വൈറസിന് ശേഷം ഷറഫ്-സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രവുമാണ് പുഴു. തേനി ഈശ്വറാണ് ക്യാമറ. ദീപു ജോസഫാണ് എഡിറ്റിംഗ്. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദും ശ്രീശങ്കറും സൗണ്ട് ഡിസൈന്‍. സമീറാ സനീഷ് വസ്ത്രാലങ്കാരവും ബാദുഷ പ്രൊജക്ട് ഡിസൈനും. ശ്രീനാഥ് ഉണ്ണിക്കൃഷ്ണനാണ് സ്റ്റില്‍. രാജേഷ് കൃഷ്ണ, റനീഷ് അബ്ദുള്‍ഖാദര്‍, ശ്യാം മോഹന്‍ എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

content highlights: Puzhu Movie starring Mammootty and Parvathy Thiruvothu