കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നേതാക്കളില്‍ നിന്നും അഭിപ്രായ ശേഖരണം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് ദേശീയ നേതാക്കളില്‍ നിന്നും അഭിപ്രായം ശേഖരിച്ച് പാര്‍ട്ടി. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന നേതാക്കളോട് ആവശ്യപ്പെട്ടതു പ്രകാരം അഭിപ്രായ വോട്ടെടുപ്പ് നടത്തും. അതില്‍ നിന്നും തെരഞ്ഞെടുക്കുന്ന ആളെ പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രഖ്യാപിക്കും.

മുതിര്‍ന്ന നേതാക്കളില്‍ നിന്നും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, സുശീല്‍കുമാര്‍ ഷിന്‍ഡെ, അശോക് ഗെലോട്ട് എന്നിവരും യുവ നേതാക്കളില്‍ നിന്നും സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് പരിഗണനയില്‍ ഉള്ളത്.

സംഘടനാ തലത്തില്‍ അനുഭവ പരിചയമുള്ള കേളത്തിന്റെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ പേരും പട്ടികയില്‍ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി ഇടപെടില്ലെന്ന് നിലപാട് എടുത്തിരുന്നു.