ചാന്ദ്രയാന്‍-2 വിക്ഷേപണം ഈ മാസം 31നകം നടന്നേക്കും

ചെന്നൈ: ഹീലിയം ടാങ്കിന്റെ ചോര്‍ച്ച കാരണം മാറ്റി വച്ച ചാന്ദ്രയാന്‍-2ന്റെ വിക്ഷേപണം ഈ മാസം 31നകം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ് 15ാം തീയ്യതി തിങ്കളാഴ്ചയായിരുന്നു ചാന്ദ്രയാന്‍-2 വിക്ഷേപിക്കാനിരുന്നത്. എന്നാല്‍ ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ പദ്ധതി മാറ്റി വച്ചത് വിക്ഷേപണത്തിന് കൗണ്ട് ഡൗണ്‍ തുടങ്ങിയതിന് ശേഷമായിരുന്നു.

ചാന്ദ്രയാന്‍-2 വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക്-3ലെ ഹീലിയം ടാങ്കിനാണ് 56 മിനിട്ട് 24 സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചോര്‍ച്ച കണ്ടെത്തുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിനായി ഫെയ്‌ലിയര്‍ അസിസ്റ്റന്റ് കമ്മിറ്റി വിശദമായ അന്വേഷണം നടക്കുകയാണ്.

ജൂലൈ 31നു മുമ്പു തന്നെ ചാന്ദ്രയാന്‍-2 വിക്ഷേപിക്കും. വിക്ഷേപണ തീയ്യതി ഐഎസ്ആര്‍ഒ ഉടന്‍ തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here