വണ്ണം കുറക്കാന്‍ ചീര; ദിവസവും ശീലമാക്കൂ

അമിത വണ്ണം കുറക്കാന്‍ ഇനി അമിതമായി വ്യായാമം ചെയ്യുകയൊ പട്ടിണി കിടക്കുകയൊ വേണ്ട. ഒരു കപ്പ് ചീര ദിവസവും കഴിച്ചാല്‍ മതിയാവും. അമിത വണ്ണം കുറക്കാന്‍ പുതിയ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. യുഎസ് നാഷണല്‍ ലൈബ്രറി പ്രസിദ്ധീകരിച്ച പഠനത്തിലാണ് വണ്ണം കുറയാന്‍ ചീര കഴിച്ചാല്‍ മതിയാവും എന്ന് പറയുന്നത്. അഞ്ച് ഗ്രാം ചീര കഴിക്കുന്ന സ്ത്രീകളില്‍ മറ്റ് സ്ത്രീകളെക്കാള്‍ 43 ശതമാനം വണ്ണം കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇലവര്‍ഗങ്ങളില്‍ വച്ച് ഏറ്റവും ആരോഗ്യപ്രദമായ ആഹാരമാണ് ചീര. പ്രോട്ടിന്‍, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ, ഇരുമ്പ് എന്നിവ ഒരു കപ്പ് ചീരയില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം ചീരയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ ചീരക്ക് കഴിയും. കൂടാതെ സോഡിയത്തിന്റെ അളവും കുറക്കുന്നു. ചീരയില്‍ ഫൈബര്‍ അടങ്ങിട്ടുള്ളതിനാല്‍ ദഹനം വളരെ എളുപ്പത്തില്‍ നടക്കുന്നു. ചീരയിലെ കാല്‍സ്യവും വിറ്റാമിന്‍ എയും അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.