ജനിതകമാറ്റം വരുത്തിയ യീസ്റ്റില്‍ നിന്നും ഐസ്‌ക്രീം ഉണ്ടാക്കി ശാസ്ത്രജ്ഞര്‍

കാലിഫോര്‍ണിയ: ശാസ്ത്രീയ ഗവേഷണ ശാലയില്‍ ജനിതകമാറ്റം വരുത്തിയ യീസ്റ്റില്‍ നിന്നും എസ്‌ക്രീം ഉണ്ടാക്കി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. പശുവിന്‍ പാലില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടിനാണ് സാധാരണ ഐസ്‌ക്രീം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇവിടെ പ്രോട്ടീനു പകരം ജനിതകമാറ്റം വരുത്തിയ യീസ്റ്റില്‍ നിന്നുമാണ് ഐസ്‌ക്രീം ഉണ്ടാക്കിയത്. റയാന്‍ പാണ്‍ഡ്യാ, പെരുമാള്‍ ഗാന്ധി എന്നി ബയോ എന്‍ജിനീയര്‍മാരുടെ നേത്യത്വത്തില്‍ അഞ്ച് വര്‍ഷം മുമ്പ് തുടങ്ങിവച്ച ഗവേഷണമാണ് വിജയം കണ്ടത്.

പുതുതായി ഉണ്ടാക്കിയെടുത്ത ഐസ്‌ക്രീം പശുക്കളില്‍ നിന്ന് പ്രോട്ടീന്‍ എടുക്കുന്നത് കുറക്കുവാനും പശുക്കളില്‍ നിന്നുണ്ടാവുന്ന മീഥെയ്ന്‍ ഉത്പാദനം കുറച്ച് ആഗോള താപനത്തോട് പൊരുതാനും സഹായിക്കുമെന്നുമാണ് ഗവേഷകരുടെ നിരീക്ഷണം. ‘പെര്‍ഫക്ട് ഡേ’ എന്ന പുതിയ സംരഭമാണ് ഐസ്‌ക്രീം പരീക്ഷണം തടത്തിയത്. മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടിന്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ഐസ്‌ക്രീമില്‍ നിന്നും യീസ്റ്റില്‍ നിന്നുണ്ടാക്കിയ ഐസ്‌ക്രീമിന് ചെറിയ രീതിയിലുള്ള സ്വാദ് വ്യത്യാസം ഉണ്ട്. മൃഗങ്ങളില്‍ നിന്ന് ഒരു ശതമാനം പോലും പ്രോട്ടീന്‍ ഉപയോഗിക്കാത്തതിനാല്‍ പെര്‍ഫക്ട് ഡേ ഐസ്‌ക്രീം വെജിറ്റേറിയന്‍ ഐസ്‌ക്രീം ആയി കണക്കാക്കാവുന്നതാണ്. പരമ്പരാഗത രീതിയിലുള്ള പ്രോട്ടീന്‍ ഉത്പാദനം എങ്ങനെയായിരുന്നെന്ന് പഠിച്ചാണ് അതില്‍ നിന്ന് പുതിയ രീതി രൂപപ്പെടുത്തിയെടുത്തത്.