ചൈനയിലെ ടിയാൻജിനിൽ ഐസ്ക്രീമിൽ കൊവിഡ് സാന്നിധ്യം കണ്ടെത്തി

Ice cream tests positive for Covid-19 in China

വടക്കു കിഴക്കൻ ചൈനയിലെ ടിയാൻജിനിൽ ഐസ്ക്രീമിൽ കൊവിഡ് സാന്നിധ്യം കണ്ടെത്തി. ടിയാൻജിൻ ദാഖിയോഡോ ഫുഡ് കമ്പനി നിർമിച്ച ഐസ്ക്രീമിലെ മൂന്ന് സാമ്പിളുകളിലാണ് കൊവിഡ് കണ്ടെത്തിയത്. 4836 പോക്സ് ഐസ്ക്രീമാണ് കമ്പനി നിർമിച്ചത്. ഇതിൽ 1812 എണ്ണം വിവിധ പ്രവിശ്യകളിലായി വിറ്റു. 2089 ബോക്സുകൾ സുരക്ഷിതമായി സീൽ ചെയ്തു സൂക്ഷിച്ചിട്ടുണ്ടെന്ന് ചൈന ഡെയ്ലി റിപ്പോർട്ട് ചെയ്തു.

ഐസ്ക്രീം കഴിച്ചവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ ഇപ്പോൾ. ഉക്രൈനിൽ നിന്നും ന്യൂസിലാൻഡിൽ നിന്നും എത്തിച്ച അസംസ്കൃത വസ്തുക്കളിൽ നിന്നുമാണ് കമ്പനി ഐസ്ക്രീം നിർമിക്കുന്നത്. 60 ബോക്സുകളാണ് പ്രാദേശിക മാർക്കറ്റിൽ ഇതുവരെ വിറ്റഴിച്ചത്. ഐസ്ക്രീം വാങ്ങിക്കഴിച്ചവർ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. കമ്പനിയിലെ 1662 ജീവനക്കാർ ക്വാറന്റൈനിലാണ്. ഇതിൽ എഴുന്നൂറ് പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.

Content Highlights; Ice cream tests positive for Covid-19 in China