ബെംഗളുരു: കര്‍ണാടകയില്‍ വിശാവസ വോട്ടെടുപ്പ് ഇന്ന് ആറു മണിയ്ക്കുള്ളില്‍ നടന്നേക്കും. എന്നാല്‍ നേരിട്ട് ഹാജരാകുവാന്‍ ഒരു മാസം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലുള്ള 13 വിമത എംഎല്‍എമാര്‍ രംഗത്തെത്തി. എന്നാല്‍ ഇന്ന് 11 മണിക്കുള്ളില്‍ ഹാജരാകണമെന്നും അല്ലാത്ത പക്ഷം അയോഗ്യതാ നടപടികളുമായി മുന്നോട്ടു പോകുമെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.
വോട്ടെടുപ്പ് ഇന്നു തന്നെ നടത്തണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ അര്‍ധരാത്രി വരെ ചര്‍ച്ച നീണ്ടു പോയതിനാല്‍ വോട്ടെടുപ്പ് ഇന്നലെ നടന്നില്ല. എത്രയും വേഗം വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ വാജുഭായ് വാലയും സ്പീക്കര്‍ രമേശ് കുമാറും ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രി കുമാരസ്വാമിയും ഭരണപക്ഷവും തള്ളിക്കളയുകയായിരുന്നു. മുംബൈയിലുള്ള വിമതരുടെ രാജിക്കാര്യത്തില്‍ നടപടിയെടുത്തതിനു ശേഷം തീരുമാനമെടുത്താല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്.