പ്രളയരക്ഷാ പ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് സര്‍ക്കാരിന് നാവികസേനയുടെ കത്ത്

തിരുവനന്തപുരം: പ്രളയരക്ഷാ പ്രവര്‍ത്തനത്തിന് 113 കോടി രൂപ ആവശ്യപ്പെട്ട് നാവികസേന കേരള സര്‍ക്കാരിന് കത്തയച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവിലേക്കായി വ്യോമസേന നേരത്തേയും സംസ്ഥാനത്തോട് പണം ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 15 മുതല്‍ തുടര്‍ച്ചയായി നാലു ദിവസമാണ് വ്യോമസേനയും മറ്റ് സേനാവിഭാഗങ്ങളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്.

ഓഖി ദുരന്തസമയത്ത് 26 കോടി രൂപയുടെ ബില്ലാണ് വ്യോമസേന സര്‍ക്കാരിന് നല്‍കിയത്. പിന്നീട് 35 കോടിയുടെ ബില്ലും അയച്ചു. ആ സമയത്തൊക്കെ സര്‍ക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 113 കോടിയുടെ ബില്‍ ലഭിച്ചതിനെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.