ഇനിമുതല്‍ ജയില്‍ വിഭവങ്ങള്‍ ഓണ്‍ലൈന്‍ വഴിയും

തിരുവനന്തപുരം: മിതമായ വിലയില്‍ ഇനിമുതല്‍ ജയില്‍ വിഭവങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം. ഊബര്‍ ഈറ്റ്‌സിനോടൊപ്പം ചേര്‍ന്നാണ് ഫുഡ് ഫോര്‍ ഫ്രീഡം വിഭവങ്ങളുടെ ആദ്യ വില്‍പ്പന നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങ് നിര്‍വഹിച്ചു.

രാവിലെ 11 മുതല്‍ വൈകുന്നേരം 6 മണി വരെ ഭക്ഷണം ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. പ്രധാന വിഭവങ്ങളായ പുട്ടും ചിക്കന്‍ തോരനും 88 രൂപ, പൊറോട്ടയും ബീഫും 102 രൂപ എന്നീ നിരക്കുകളിലാണ് വില്‍പ്പന. കോംബോ ഓഫറുകളും ഉണ്ട്.

 

തിരുവനന്തപുരം ഭാഗങ്ങളിലായി ജയിലില്‍ ഉണ്ടാക്കുന്ന ഭക്ഷണവിഭവങ്ങള്‍ പുറത്ത് ലഭ്യമായിരുന്നു. നിരവധി ആളുകള്‍ ജയിലിലെ വിഭവങ്ങള്‍ അന്വേഷിച്ചു വരുന്നതിനാല്‍ തന്നെ മറ്റു ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളുമായി ചേര്‍ന്ന് സംരംഭം തുടരാന്‍ പദ്ധതിയുണ്ടെന്നാണ് ജയില്‍ വകുപ്പില്‍ നിന്നുള്ള സൂചന.