ആപ്പിലാക്കുന്ന ഓണ്‍ലൈന്‍ ഡെലിവറി ആപ്പുകള്‍

ചുരുങ്ങിയ കാലം കൊണ്ട് ആളുകളുടെ ഇടയില്‍ വലിയ സ്വാധീനം ചെലുത്തി, ഉപഭോക്താക്കള്‍ക്ക് എറെ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഓണ്‍ലൈന്‍ ആപ്പുകള്‍ വലിയൊരു തൊഴില്‍ മേഖലയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ പ്രശ്‌നരഹിതമായ മേഖല അല്ലാ ഇത് ഓണ്‍ലൈന്‍ കമ്പനികളുടെ ഏകപക്ഷീയമായ നിബന്ധനകള്‍ കണ്ണടച്ച് അംഗീകരിക്കേണ്ട അവസ്ഥയിലാണ് ഇവിടുത്തെ തൊഴിലാളികള്‍.

ഭീമമായ ലാഭം കിട്ടുമ്പോഴും തൊഴിലാളികള്‍ക്ക് വേതനം നല്‍കാതെ സമരത്തിലേക്ക് നയിച്ച് ദുരിതത്തിലേക്ക് തള്ളി വിടുകയാണ് ഇത്തരം ഓണ്‍ലൈന്‍ സംവിധാനങ്ങള്‍. ഓണ്‍ലൈന്‍ കമ്പനികളെ നിയന്ത്രിക്കാനുള്ള പ്രത്യേക നിയമങ്ങള്‍ ഇല്ല എന്നത് വ്യക്തമാണ്. ഈ അവസരത്തിലാണ് ഇത്തരം കമ്പിനികളുടെ നിയമ സാധുതയും അവര്‍ക്ക് ബാധകമാകുന്ന നിയമങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടത്. കമ്പനി നടത്തുന്ന നീതി നിഷേധങ്ങളേയും നിയമ ലംഘനങ്ങളേയും ചോദ്യം ചെയ്യുന്ന തൊഴിലാളികളെ പല മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭിന്നിപ്പിച്ച് ഒറ്റപ്പെടുത്തി പുറത്താക്കിയും മറ്റു ഏതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണ് കമ്പിനി ചെയ്യുന്നത്. കൃത്യമായ നിയമത്തിന്റെ അഭാവവുംനിയമങ്ങളിലെ പഴുതുകളും ഉപയോഗിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്ന രീതിയാണ് കമ്പനികളുടേത്.

കൂട്ടായ വിലപേശലിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുത്ത ചരിത്രമുള്ള കേരളത്തില്‍ പോലും ഇത്തരം കമ്പനികളുടെ ചൂഷണം നടക്കുന്നത് എന്ത് കൊണ്ടാണ്? വ്യവസ്ഥാപിതമായ ട്രേഡ് യൂണിയന്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാകുന്നതും എന്തുകൊണ്ടാണ് ?
അദൃശ്യനായ തൊഴില്‍ ദാതാവിനോട് ന്യായമായ ആവശ്യങ്ങള്‍ പോലും ഉന്നയിക്കാന്‍ കഴിയാത്ത വണ്ണം നിസ്സഹായരാണ് ഓണ്‍ലൈന്‍ രംഗത്തെ തൊഴിലാളികള്‍. കമ്പനികളുടെ ഈ ചൂഷണത്തിനെതിരെ സര്‍ക്കാരുകളോ, കോടതിയോ ഒന്നും ചെയ്യാത്തതിനാല്‍ നിസ്സഹായരാണ് ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികളും ഡ്രൈവര്‍മാരും. എന്നാല്‍ കമ്പിനികള്‍ നടത്തുന്ന ചൂഷണത്തില്‍ ഉപഭോക്താകള്‍ക്കും പങ്കുണ്ടെന്നിരിക്കെ തൊഴിലാളികള്‍ വിരല്‍ ചൂണ്ടുന്നത് ഓരോ ഉപഭോക്താക്കളിലേക്കുമാണ്. ഈ സാഹചര്യത്തില്‍ ഇവിടെ ഓരോ ഉപഭോക്താവിനോടും പറയാനുള്ളത് തൊഴിലാളികള്‍ തന്നെ നേരിട്ട് പറയട്ടെ.

ഓണ്‍ലൈന്‍ കമ്പനികളെ നിയന്ത്രിക്കാനുള്ള പ്രത്യേക നിയമങ്ങള്‍ കൊണ്ട് വരേണ്ടത് അനിവാര്യമാമെന്ന് ഇവിടെ ഫാക്ട് ഇന്‍ക്വസ്റ്റ് പരിശോധിക്കുന്നു