സൊമാറ്റോയിലെ ചൈനീസ് പങ്കാളിത്തം; കമ്പനിയുടെ ടീ ഷര്‍ട്ട് കത്തിച്ച് പ്രതിഷേധം

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ ചൈനയുടെ കടന്നുകയറ്റത്തെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ ഭക്ഷ്യവിതരണ സ്ഥാപനമായ സൊമാറ്റോയുടെ ടീഷര്‍ട്ട് കത്തിച്ച് പ്രതിഷേധം. കഴിഞ്ഞ ആഴ്ചയാണ് ചൈനയുടെ ആക്രമണത്തില്‍ ഇരുപതോളം ഇന്ത്യന്‍ പട്ടാളക്കാര്‍ വീരമൃത്യു വരിച്ചത്. ഇതേ തുടര്‍ന്ന് സൊമാറ്റോയില്‍ നിന്നും ഒരു വിഭാഗം തൊഴിലാളികള്‍ രാജിവെച്ചിരുന്നു.

ചൈനീസ് കമ്പനിക്ക് സൊമാറ്റോയില്‍ പങ്കാളിത്തമുണ്ട്. സൊമാറ്റോയില്‍ നിന്ന് ലാഭമുണ്ടാക്കുന്നത് അവരാണ്. ഈ പണമുപയോഗിച്ച് ചൈനീസ് സൈന്യം ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. അതിനാലാണ് കമ്പനിയില്‍ നിന്ന് രാജിവെച്ചതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

പട്ടിണി കിടക്കാന്‍ തയ്യാറാണ് എങ്കിലും ചൈനയില്‍ നിന്ന് നിക്ഷേപമുള്ള കമ്പനികളില്‍ പ്രവര്‍ത്തിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. 2018ല്‍ ആലിബാബ ഗ്രൂപ്പ് സൊമാറ്റോയില്‍ 210 മില്യണ്‍ യു.എസ് ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. 14.7 ശതമാനം ഓഹരിയാണ് വാങ്ങിയത്.

Content Highlight: Protest on Chinese Company’s investment on Zomato