കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസികള്‍

കോതമംഗലം: കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറുന്നതില്‍ പ്രതിഷേധമറിയിച്ച് യാക്കോബായ സഭ വിശ്വാസികള്‍. പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടു കൊടുക്കില്ലെന്ന കര്‍ശന നിലപാടിലാണ് യാക്കോബായ വിഭാഗം.

പ്രതിഷേധവുമായി ബന്ധപ്പെട്ട് മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കോതമംഗലത്ത് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയുമായി ഇപ്പോഴും പള്ളിയില്‍ തുരുകയാണ്.

ആവശ്യമെങ്കില്‍ കൂടുതല്‍ വിശ്വാസികള്‍ പള്ളിയിലേക്ക് എത്തുമെന്ന് കോതമംഗലം ഇടവക ട്രസ്റ്റി അറിയിച്ചു.

Content Highlight: Protest on over taking Kothamangalam Marthoma Church