ഓര്‍ത്തഡോക്‌സ് ബിഷപ്പുമാര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍; കൂടിക്കാഴ്ച

Orthodox RSS discussion

ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്തമാര്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനത്താണ് ചര്‍ച്ച നടന്നത്. ആര്‍എസ്എസ് ജോയിന്റ്‌ ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യയുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ അടുപ്പിക്കണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച.

രണ്ടു ബിഷപ്പുമാരാണ് ചര്‍ച്ചയ്‌ക്കെത്തിയത്. അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ചുമതലയുള്ള ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പുമാണ് മന്‍മോഹന്‍ വൈദ്യയുമായി കൂടിക്കാഴ്ച നടത്തിയത്.

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കെ.സുരേന്ദ്രന്‍ കേരള വിജയയാത്രയുടെ ഭാഗമായി വിവിധ സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയസഭാ തെരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓര്‍ത്തഡോക്‌സ് ബിഷപ്പുമാര്‍ ആര്‍എസ്എസ് കാര്യാലയത്തിലെത്തുന്നത്.

content highlights: Orthodox RSS discussion