ലോകത്ത് ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങൾ ഇന്ത്യയിലെന്ന് മോഹൻ ഭാഗവത്

Most content Muslims are in India… we created a space for them: RSS chief Mohan Bhagwat 

ലോകത്ത് ഏറ്റവും സന്തുഷ്ടരായ മുസ്ലീം ജനവിഭാഗം ഇന്ത്യയിലുളളവരാണെന്ന വാദവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദുക്കളാണ് മുസ്ലീങ്ങൾക്ക് രാജ്യത്ത് ഇടം നൽകിയതെന്നും ഒരു പ്രദേശിക മാഗസിന് നൽകിയ അഭിമുഖത്തിൽ മോഹൻ ഭാഗവത് പറഞ്ഞു. സ്വന്തം താൽപര്യത്തിന് വേണ്ടിയാണ് ചിലർ മതഭ്രാന്തും സമുദായ ഭിന്നതയും വളർത്തുന്നത്. ലോകത്ത് എവിടെയെങ്കിലും ഒരു രാജ്യത്തെ ഭരിച്ച വിദേശ മതം ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ അത് ഇന്ത്യയിലാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. പാക്കിസ്താൻ മുസ്ലീങ്ങൾക്കായി മാത്രം രൂപികരിച്ച രാജ്യമാണ്. അവിടെ മറ്റ് മതങ്ങൾക്ക് പരിഗണന ലഭിക്കുന്നില്ല.

നമ്മുടെ ഭരണഘടന നമുക്ക് മാത്രമുള്ളതാണെന്ന് ഒരിടത്തും പറയുന്നില്ല. നിങ്ങൾക്ക് ഇവിടെ നിൽക്കണമെങ്കിൽ ഹിന്ദു മേധാവിത്വം അംഗീകരിക്കണമെന്നും പറഞ്ഞിട്ടില്ല. അവർക്കുവേണ്ടിയും നമ്മൾ ഇടം അനുവദിച്ചു. ഇതാണ് നമ്മുടെ രാജ്യത്തിൻ്റെ സ്വഭാവം. ആ സ്വഭാവത്തെയാണ് ഹിന്ദു എന്ന് വിളിക്കുന്നത്. ഇന്ത്യയോടും അതിൻ്റെ സംസ്കാരത്തോടുമുള്ള ഭക്തി ഉണരുമ്പോൾ എല്ലാ മതങ്ങളും തമ്മിലുള്ള വ്യത്യാസം അപ്രത്യക്ഷമാവും. മോഹൻ ഭാഗവത് പറയുന്നു. അയോധ്യയിലേത് ആരാധനയ്ക്ക് മാത്രമുള്ള ക്ഷേത്രമല്ലെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം രാജ്യത്തിൻ്റെ സംസ്കാരത്തിൻ്റെ പ്രതീകമാണെന്ന് വ്യക്തമാക്കി. 

content highlights: Most content Muslims are in India… we created a space for them: RSS chief Mohan Bhagwat