പ്രധാനമന്ത്രി സഭാ തര്‍ക്കം പരിഹരിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കും; നിലപാടറിയിച്ച് യാക്കോബായ സഭ

കോട്ടയം: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാനമന്ത്രി പരിഹാരം കണ്ടെത്തിയാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് നിലപാട് വ്യക്തമാക്കി യാക്കോബായ സഭ. സംസ്ഥാന സര്‍ക്കാരും പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കുമെന്ന ഉറപ്പ് നല്‍കിയിരുന്നു. സഭയെ ആര് സഹായിച്ചാലും അവരെ തിരിച്ച് സഹായിക്കുമെന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് യാക്കോബായ സഭ പ്രതിനിധി അലക്‌സാണ്ട്രിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.

ഓര്‍ത്തഡോക്‌സ് യോക്കോബായ സഭകള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ചര്‍ച്ച നടത്തി പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടതോടെയാണ് നിലപാടറിയിച്ച് യാക്കോബായ വിഭാഗം രംഗത്ത് വന്നത്. എന്നാല്‍ യാക്കോബായ വിഭാഗവുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇതുവരെ പ്രതികരണമൊന്നും അറിയിച്ചിട്ടില്ലെന്ന് സഭ പ്രതിനിധികള്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിലും യാക്കോബായ വിഭാഗം പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. നേരത്തെ സര്‍ക്കാര്‍ സെമിത്തേരി ഓര്‍ഡിനന്‍സ് കൊണ്ടു വന്നത് യാക്കോബായ വിഭാഗത്തിന് വലിയ പിന്തുണ നല്‍കിയിരുന്നു.

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായായിരുന്നു ആദ്യ കാലങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഇരു വിഭാഗങ്ങളുമായി പ്രധാനമന്ത്രി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌ന പരിഹാരചത്തിനായി ആര് സഹായിച്ചാലും അവര്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് യാക്കോബായ വിഭാഗം വാഗ്ദാനം ചെയ്തിരിക്കുന്നത്.

Content Highlight: Jacobite Sabha will stand with Party whom which takes initiative to solve Church dispute