നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് പ്രധാനമന്ത്രി പ്രചരണത്തിന് എത്തും

modi visit tamilnadu and puducherry today

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രചരണത്തിന് എത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ എൽ മുരുകൻ മത്സരിക്കുന്ന തമിഴ്‌നാട്ടിലെ ധാരാപുരത്ത് ഉച്ചയ്ക്ക് 12.50 നാണ് ആദ്യ പരിപാടി. വൈകിട്ട് 4.30 ന് പുതുച്ചേരിയിലെ പൊതു സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അതിനിടെ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തിയാൽ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ല എന്ന് ഡിഎംകെ ആവർത്തിച്ചു.

നിയമത്തിനെതിരെ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുമെന്ന അണ്ണാ ഡിഎംകെയുടെ നിലപാട് വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് സ്റ്റാലിൻ ആരോപിച്ചു. അതിനിടെ, തമിഴ്‌നാട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്. അണ്ണാ ഡിഎംകെ എംഎൽഎ ആർ ചന്ദ്രശേഖറിന്റെ ട്രിച്ചിലെ വീട്ടിൽ നിന്ന് കണക്കിൽപ്പെടാത്ത ഒരു കോടി രൂപ പിടിച്ചെടുത്തു.

Content Highlights; modi visit tamilnadu and puducherry today