കോഴിക്കോട്: വനിതാ മതിലിനു ശേഷം സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചത് പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശബരിമല സ്ത്രീ പ്രവേശനത്തിന് അനുമതി ലഭിച്ചതിനു ശേഷം എല്‍എഡിഎഫും സര്‍ക്കാരും അനുമതി ഏറ്റെടുത്തതും തെരഞ്ഞെടുപ്പില്‍ വേട്ടു ചോര്‍ച്ചക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലുണ്ടായ കടുത്ത തോല്‍വിക്കു കാരണം ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായി. പല വീട്ടമ്മമാരും തോൽവിക്ക് കാരണം ശബരിമല വിഷയമാണെന്ന് തുറന്നു പറഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികൾ സ്വീകരിക്കുമെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ പക്തിയിലാണ് കോടിയേരി ഇപ്രകാരം അഭിപ്രായപ്പെട്ടത്.
സുപ്രീം കോടതിയില്‍ ശബരിമല സ്ത്രീപ്രവേശനം അനുമതി നല്‍കിക്കൊണ്ടുള്ള വിധി വന്നപ്പോള്‍ ഒരുപോലെ അനുകൂലിച്ച പാര്‍ട്ടികളാണ് കോണ്‍ഗ്രസും ബിജെപിയും. എന്നാല്‍ ഇരുപാര്‍ട്ടികളും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. എന്നാല്‍ രാഷ്ട്രീയ സമരമായി മാറുമെന്ന് കണക്കിലെടുത്ത് സര്‍ക്കാരിന് ഇടപെടാനായില്ല. വിശ്വാസ സ്വാതന്ത്ര്യത്തിനും ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തിനും എല്‍ഡിഎഫ് എതിരാണെന്ന തെറ്റിദ്ധാരണ വോട്ട് ചോരുന്നതിന് കാരണമായതെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.